കൊച്ചി: എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. ലഹരി വാങ്ങുന്നവര്‍ക്കിടയില്‍ ഇക്ക എന്നും അമ്മു എന്നും അറിയപ്പെടുന്ന മലപ്പുറം സ്വദേശി ഷംസീര്‍ (31), പത്തനംതിട്ട സ്വദേശിനി പ്രില്‍ജ (23) എന്നിവരാണ് തൃക്കാക്കരയില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ സേതുരാമന് ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇവരില്‍നിന്ന് 13.91 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രില്‍ജയുമൊന്നിച്ച് ബംഗളൂരുവില്‍ നിന്നാണ് ഷംസീര്‍ ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നത്. ആവശ്യപ്പെടുന്ന അളവുകളില്‍ പ്രത്യേകം കവറുകളില്‍ മയക്കുമരുന്ന് സംഘം എത്തിച്ചു കൊടുത്തിരുന്നു. ഇവരുടെ ഉപയോക്താക്കളില്‍ ഏറെയും സ്ത്രീകളും വിദ്യാര്‍ത്ഥികളുമാണ്.
വനിതാ ഡോക്ടർ പരിശോധിക്കണമെന്ന് വാശി: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആൾക്കെതിരെ കേസെടുത്തു
ഡെപ്യൂട്ടി കമ്മീഷ്ണര്‍ ശശിധരന് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം, നാര്‍കോടിക് അസിസ്റ്റന്റ് കമ്മീഷ്ണര്‍ അബ്ദുല്‍ സലാമിന്റെ മേല്‍നോട്ടത്തില്‍ തൃക്കാക്കര പൊലീസും ‘യോദ്ധാവ്’ സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
Post Your Comments