പൂച്ചാക്കൽ: സ്വകാര്യ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കി പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിച്ചെന്ന പരാതിയിൽ ആശുപ്രതി സംരക്ഷണ നിയമപ്രകാരം ഒരാൾ അറസ്റ്റിൽ. പള്ളിപ്പുറം പഞ്ചായത്ത് ചോനപ്പള്ളി ഷാജിയെയാണ് (45) അറസ്റ്റ് ചെയ്തത്. ചേർത്തല എസ്ഐ വി.ജെ. ആന്റണിയുടെ നേതൃത്വത്തിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സെന്റ് തോമസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഷാജി മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments