ചെന്നൈ: മത തീവ്രവാദികളുടെ കഥ പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന് പിന്നാലെ, മറ്റൊരു ചിത്രം കൂടി ഇപ്പോൾ തമിഴകത്ത് വിവാദം സൃഷ്ടിക്കുകയാണ്. ഐശ്വര്യ രാജേഷ് കേന്ദ്ര കഥാപാത്രമായെത്തിയ ‘ഫർഹാന’ എന്ന ചിത്രത്തിനെതിരെയാണ് സംസ്ഥാനത്തെ ഇസ്ലാമിക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്.
ഫർഹാന എന്ന മുസ്ലീം സ്ത്രീയെ കേന്ദ്രീകരിച്ചുള്ള സിനിമയാണിത്. ചിത്രം ‘ഇസ്ലാം വിരുദ്ധം’ ആണെന്നും മുസ്ലീം സമുദായത്തെ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിച്ചിരിക്കുകയാണെന്നും ഇന്ത്യൻ നാഷണൽ ലീഗ് ആരോപിച്ചു. ചിത്രം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഐഎൻഎൽ നേതാവ് ടാഡ ജെ അബ്ദുൾ റഹീം ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
വരും വർഷങ്ങളിൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കും, പുതിയ പദ്ധതിയുമായി വോഡഫോൺ
‘ഫർഹാന’ എന്ന സിനിമ മുസ്ലീം സ്ത്രീകളെ മാത്രമല്ല, രാജ്യത്തെ മുഴുവൻ സ്ത്രീ സമൂഹത്തെയും അപമാനിക്കുന്നതാണ് എന്നാണ് മുസ്ലീം മുന്നേറ്റ കഴകം നേതാവ് എം എച്ച് ജവാഹിറുള്ള ചിത്രത്തെ എതിർത്ത് പറഞ്ഞത്. ചിത്രത്തിനെതിരായ വൻ പ്രതിഷേധത്തെ തുടർന്ന് തമിഴ്‌നാട്ടിൽ സിനിമയുടെ പ്രദർശനം റദ്ദാക്കുന്നതായി ചില തിയേറ്ററുകൾ അറിയിച്ചു.
എന്നാൽ, ‘ഫര്‍ഹാന’ എന്ന ചിത്രം ഒരു മതത്തിനും എതിരല്ലെന്ന് സംവിധായകനും നിര്‍മ്മാതാക്കളും വ്യക്തമാക്കി കഴിഞ്ഞു. ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. നെൽസൺ വെങ്കിടേശനാണ് സംവിധാനം. ഐശ്വര്യ രാജേഷ്, അനുമോൾ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചെന്നൈയിലെ മുസ്‌ലിം ആധിപത്യ പ്രദേശമായ ട്രിപ്ലിക്കെയ്‌നിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Post Your Comments