അബുദാബി: ‘ദ കേരള സ്റ്റോറി’ എന്ന വിവാദ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി നടൻ കമല്‍ ഹാസന്‍. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ, അത് ശരിക്കും സത്യമായിരിക്കണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ചിത്രത്തെ സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ ഹാസന്‍ വിശേഷിപ്പിച്ചത്.
‘ഞാന്‍ പറഞ്ഞതാണ്, ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണെന്ന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല’ കമല്‍ ഹാസന്‍ വ്യക്തമാക്കി.
വിപണി കീഴടക്കാൻ റിയൽമി നാർസോ എൻ55 എത്തി, സവിശേഷതകൾ ഇവയാണ്
സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് മുതല്‍ വിവാദങ്ങൾ ഉയർന്നിരുന്നു. ബംഗാളില്‍ നിരോധിച്ച ചിത്രത്തിന്റെ വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ പ്രതിഷേധം കാരണം ചിത്രം പ്രദര്‍ശനം നിർത്തിവെച്ചിരുന്നു. എങ്കിലും ഗംഭീര കളക്ഷന്‍ ആണ് ചിത്രം നേടിയത്. 200 കോടിക്ക് മുകളില്‍ കളക്ഷന്‍ ആണ് ചിത്രം നിലവിൽ നേടിയിരിക്കുന്നത്.
Post Your Comments