ThiruvananthapuramCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് നഗ്നതാപ്രദര്‍ശനം തന്നെയാണ് ശരണം’: മോശം കമന്റിനോട് പ്രതികരിച്ച് അഭയ ഹിരണ്‍മയി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഉയർന്ന മോശം കമന്റിന് തക്ക മറുപടിയുമായി ഗായിക അഭയ ഹിരണ്‍മയി. മോശം കമന്റിട്ട ആളുടെ സ്‌ക്രീന്‍ ഷോട്ട് ഉൾപ്പെടെ പങ്കുവച്ചു കൊണ്ടാണ് അഭയ പ്രതികരിച്ചിരിക്കുന്നത്. ‘ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ നഗ്നതാപ്രദര്‍ശനം തന്നെയാണ് ശരണം’ എന്ന കമന്റിനാണ് അഭയ ഹിരണ്‍മയി മറുപടിയുമായി രംഗത്ത് വന്നത്.

‘സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പ മാര്‍ഗം നഗ്‌നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ…”’ എന്നാണ് സാജിദ് അബ്ദുള്‍ ഹമീദ് എന്നയാള്‍ അഭയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

അഭയയുടെ മറുപടി ഇങ്ങനെ;

കുടുംബശ്രീയെ കണ്ണിലെ കൃഷ്ണമണിപോലെയാണ് സർക്കാർ കാത്തുസൂക്ഷിക്കുന്നത്: മുഖ്യമന്ത്രി

‘സ്ത്രീകള്‍ക്ക് വഴി പിഴക്കാനുള്ള മാര്‍ഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റേ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ അപഗ്രഥിച്ചു വിശകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകള്‍ അപഗ്രഥനം നടത്തി വിമര്‍ശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയും മുഴുവന്‍ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തില്‍ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അതു തീര്‍ത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും.’

പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധിപ്പേരാണ് അഭയയെ പിന്തുണച്ച് രംഗത്തെത്തുന്നത്. വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, മോശം കമന്റിട്ട ആളെ പിന്തുണച്ച് മതമൗലികവാദികളും രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button