KeralaLatest NewsNews

നാല് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്

തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. . അതിനാല്‍ ഈ ദിവസം പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read Also: കെ.എം ഷാജിയുടെ വീട്ടില്‍ കയറും എന്നത് മന്ത്രിയുടെ തോന്നല്‍ മാത്രം, വീട്ടില്‍ കയറിയാല്‍ കൈയും കാലും ഉണ്ടാകില്ല

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും അറിയിച്ചു. അതേസമയം ചൊവ്വ, ബുധന്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, മീന്‍പിടുത്തക്കാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button