ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്ന വന്‍ വ്യാജമദ്യ വേട്ടയ്ക്കിടെ 1558 പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് 1842 കേസുകൾ രജിസ്റ്റര്‍ ചെയ്തു. 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചുവെന്ന് പൊലിസ് പറഞ്ഞു. ഒരു കാറും ഏഴ് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു. അനധികൃതമായെത്തിച്ച 4720 കുപ്പി വിദേശ മദ്യവും പിടികൂടിയിട്ടുണ്ട്.
ചെങ്കല്‍പട്ട്, വില്ലുപുരം ജില്ലകളിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 18 പേരാണ് മരിച്ചത്. വ്യാജമദ്യവും ഗുട്കയും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.
മരക്കാനം ഇന്‍സ്‌പെക്ടര്‍ അരുള്‍ വടിവഴകന്‍, സബ് ഇന്‍സ്‌പെക്ടര്‍ ദീബന്‍, കോട്ടക്കുപ്പം പ്രൊഹിബിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മരിയ സോഫി മഞ്ജുള, സബ് ഇന്‍സ്‌പെക്ടര്‍ ശിവഗുരുനാഥന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് 50,000 രൂപയും നല്‍കാനും അദ്ദേഹം ഉത്തരവിട്ടു.
Post Your Comments