Latest NewsKeralaNews

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റില്‍ 

ഇടപ്പള്ളി: കളമശ്ശേരി മെഡിക്കൽ കോളേജില്‍ ഡോക്ടർക്കു നേരെ രോഗിയുടെ ആക്രമണം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഡോക്ടറെ കൈയേറ്റം ചെയ്ത വട്ടക്കുന്ന് സ്വദേശി ഡോയലിനെ പോലീസ് അറസ്റ്റ് ചെയ്തു.

അപകടത്തിൽ പരിക്ക് പറ്റിയാണ് ഇയാൾ ആശുപത്രിയില്‍ എത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും അങ്ങനെയാണ് അപകടമുണ്ടായത് എന്നും പോലീസ് പറയുന്നു. ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പ്രതി ഡോക്ടറെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ആശുപത്രി സംരക്ഷണ നിയമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button