മുംബൈ: കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ സ്വർണ്ണ ബിസ്‌ക്കറ്റുകൾ വിഴുങ്ങി യുവാവ്. ഏഴ് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് യുവാവ് വിഴുങ്ങിയത്. എന്നാൽ, എക്‌സറേ പരിശോധനയിൽ ഇയാൾ കുടുങ്ങി. 30-കാരനായ ഇൻസിതാർ അലിയാണ് പിടിയിലായത്.
മുംബൈ വിമാനത്താവളത്തിലായിരുന്നു സംഭവം. ദുബായിൽ നിന്നാണ് ഇയാൾ മുംബൈയിലെത്തിയത്. പ്ലാസ്റ്റിക് ഫോയിലിൽ പൊതിഞ്ഞ ഏഴ് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ഇയാൾ വിഴുങ്ങിയത്. ഏകദേശം 240 ഗ്രാം സ്വർണ്ണ ബിസ്‌ക്കറ്റുകൾ ഇയാളുടെ വയറ്റിനുള്ളിൽ ഉണ്ടായിരുന്നു. വയറിനുള്ളിൽ സൂക്ഷിച്ച സ്വർണ്ണം പുറത്തെടുക്കാൻ ഇയാൾ പ്രത്യേകം ഡയറ്റ് സ്വീകരിച്ചിരുന്നുവെന്ന് കസ്റ്റംസ് വ്യക്തമാക്കി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments