തിരുവനന്തപുരം: വീണ്ടുമൊരു മൃഗീയമായ ആള്‍ക്കൂട്ട കൊലപാതകം പ്രബുദ്ധ കേരളത്തില്‍ അരങ്ങേറിയിരിക്കുന്നു. സംഭവം നടന്നത് മതേതര ജില്ലയായ മലപ്പുറത്ത് ആയതിനാലും കൊല്ലപ്പെട്ടയാള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ‘ബീഹാറി ‘ ആയതിനാലും കൊന്നവര്‍ എല്ലാവരും ഇവിടുത്തെ പ്രിവിലേജ്ഡ് മതത്തില്‍ ഉള്‍പ്പെട്ടതിനാലും ഇത് ‘ മതേതര കൊലപാതകം ‘ എന്ന് അറിയപ്പെടുമെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി പറയുന്നു.
Read Also: സന്ദീപിനെ പോലുള്ള അധ്യാപകർ വേറെയുണ്ടോയെന്ന് അന്വേഷിക്കുന്നു: വിദ്യാഭ്യാസ മന്ത്രി
ശരിക്കും എന്നെ ഞെട്ടിച്ചത് വീണ്ടും ഒരു ആള്‍ക്കൂട്ടക്കൊലപാതകം എന്ന വാര്‍ത്തയല്ല. കാരണം മധു മുതല്‍ തുടങ്ങുന്ന ലിസ്റ്റ് നീളുന്നതല്ലാതെ മാറ്റമൊന്നും ഇവിടെ ഉണ്ടാവില്ല. പക്ഷേ ഞെട്ടിയത് പ്രതികളെ തെളിവെടുപ്പിന് പോലീസ് കൊണ്ടുവന്നപ്പോള്‍ കണ്ട അവരുടെ മുഖഭാവവും ബോഡി ലാംഗ്വേജും ആണ്. ഒരു മനുഷ്യ ജീവിയെ തുടര്‍ച്ചയായി രണ്ട് മണിക്കൂറോളം കമ്പിവടിയും പൈപ്പും ഒക്കെ വച്ച് മൃഗീയമായി പേപ്പട്ടിയെ തല്ലുന്ന പോലെ തല്ലിക്കൊന്നിട്ട് അതില്‍ പശ്ചാതാപത്തിന്റെ നേരിയ കണിക പോലും ഇല്ലാതെ , എന്തോ വലിയ കാര്യം ചെയ്ത മട്ടില്‍ ചിരിച്ചുകൊണ്ട് അവറ്റകള്‍ നില്ക്കുന്നു. ആ ഒരു മനോഭാവത്തെയാണ് നമ്മള്‍ ഭയക്കേണ്ടത്. അതേ മുഖഭാവവും ബോഡി ലാംഗ്വേജും മുമ്പ് നമ്മള്‍ കണ്ടത് ജോസഫ് മാഷിന്റെ കൈ വെട്ടി മാറ്റിയ മതഭ്രാന്തന്മാരിലാണ്. തബ്രിസ് അന്‍സാരി എന്ന ഝാര്‍ഖണ്ഡുകാരനെ ജയ് ശ്രീരാം വിളികളോടെ കെട്ടിയിട്ടു കൊന്ന ഗോ സംരക്ഷകമാരിലാണ്, അഞ്ജു തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ജു പാര്‍വതി എഴുതുന്നു
‘വീണ്ടുമൊരു മൃഗീയമായ ആള്‍ക്കൂട്ട കൊലപാതകം പ്രബുദ്ധ കേരളത്തില്‍ അരങ്ങേറിയിരിക്കുന്നു. സംഭവം നടന്നത് മതേതര ജില്ലയായ മലപ്പുറത്ത് ആയതിനാലും കൊല്ലപ്പെട്ടയാള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ‘ബീഹാറി ‘ ആയതിനാലും കൊന്നവര്‍ എല്ലാവരും ഇവിടുത്തെ പ്രിവിലേജ്ഡ് മതത്തില്‍ ഉള്‍പ്പെട്ടതിനാലും ഇത് ‘ മതേതര കൊലപാതകം ‘ എന്ന് അറിയപ്പെടും. ആയതിനാല്‍ No മാനവികതാവാദം; No പതം പറച്ചില്‍; No കണ്ണീര്‍; No ചര്‍ച്ചിക്കല്‍സ്, No പത്ത് ലക്ഷം! ആകെ മൊത്തമൊരു വലിയ ‘ NO’ അജണ്ട!’
‘ശരിക്കും എന്നെ ഞെട്ടിച്ചത് വീണ്ടും ഒരു ആള്‍ക്കൂട്ടക്കൊലപാതകം എന്ന വാര്‍ത്തയല്ല. കാരണം മധു മുതല്‍ തുടങ്ങുന്ന ലിസ്റ്റ് നീളുന്നതല്ലാതെ മാറ്റമൊന്നും ഇവിടെ ഉണ്ടാവില്ല. പക്ഷേ ഞെട്ടിയത് പ്രതികളെ തെളിവെടുപ്പിന് പോലീസ് കൊണ്ടുവന്നപ്പോള്‍ കണ്ട അവരുടെ മുഖഭാവവും ബോഡി ലാംഗ്വേജും ആണ്. ഒരു മനുഷ്യ ജീവിയെ തുടര്‍ച്ചയായി രണ്ട് മണിക്കൂറോളം കമ്പിവടിയും പൈപ്പും ഒക്കെ വച്ച് മൃഗീയമായി പേപ്പട്ടിയെ തല്ലുന്ന പോലെ തല്ലിക്കൊന്നിട്ട് അതില്‍ പശ്ചാതാപത്തിന്റെ നേരിയ കണിക പോലും ഇല്ലാതെ , എന്തോ വലിയ കാര്യം ചെയ്ത മട്ടില്‍ ചിരിച്ചുകൊണ്ട് അവറ്റകള്‍ നില്ക്കുന്നു. ആ ഒരു മനോഭാവത്തെയാണ് നമ്മള്‍ ഭയക്കേണ്ടത്. അതേ മുഖഭാവവും ബോഡി ലാംഗ്വേജും മുമ്പ് നമ്മള്‍ കണ്ടത് ജോസഫ് മാഷിന്റെ കൈ വെട്ടി മാറ്റിയ മതഭ്രാന്തന്മാരിലാണ്. തബ്രിസ് അന്‍സാരി എന്ന ഝാര്‍ഖണ്ഡുകാരനെ ജയ് ശ്രീരാം വിളികളോടെ കെട്ടിയിട്ടു കൊന്ന ഗോ സംരക്ഷകമാരിലാണ്. ! ടി.പിയെ കൊന്നത് വലിയ അഭിമാനമായി കരുതുന്ന, കൃപേഷിനെയും ശരത് ലാലിനെയും കൊന്നത് ശരിയെന്നു കരുതുന്ന കണ്ണൂര്‍ വെട്ടേഷ് – ബോംബേഷുമാരിലാണ്’.
‘മതഭ്രാന്തോ രാഷ്ട്രീയ പ്രാന്തോ തലയിലേറ്റി നടക്കുന്ന വിഭാഗത്തിന് മാത്രമേ തങ്ങള്‍ ചെയ്ത അരുംപാതകം ഓര്‍ത്ത് അഭിരമിക്കുവാന്‍ കഴിയൂ. വിശപ്പിന്, അടിസ്ഥാന ജൈവികാവശ്യത്തിന് കക്കുവാന്‍ നിര്‍ബന്ധിതനായ, മനസ്സിനു താളം തെറ്റിയ ഒരു മനുഷ്യനെ കാരുണ്യമില്ലാതെ തച്ചുക്കൊന്ന ഒരു ആള്‍ക്കൂട്ടം കേരളത്തിലേതായിരുന്നു. മാന്യതയുടെ പുറംതോടിനുളളില്‍ വൈകൃതങ്ങളൊളിപ്പിച്ച ഒരു ജനതയായി നമ്മള്‍ എന്നേ മാറി കഴിഞ്ഞുവെന്നതിന്റെ തെളിവായിരുന്നു അന്നത്തെ ആ കൊലസെല്‍ഫി’.
‘കൈലാസ് ജ്യോതി ബോറയെന്ന ആസാമി ചെറുപ്പക്കാരന്റെ ദാരുണ മരണവും ഒരു ആള്‍ക്കൂട്ടകൊലപാതകമായിരുന്നു. അത് അരങ്ങേറിയതും വാക്കിലും നോക്കിലും കെട്ടിലും മട്ടിലും പ്രബുദ്ധത അവകാശപ്പെടുന്ന നമ്മള്‍ മലയാളികള്‍ക്കിടയിലായിരുന്നു. വെറുമൊരു സംശയത്തിന്റെ ആനുകൂല്യത്തില്‍, ഭാഷയും ദേശവും വേറെയായത് കൊണ്ട് മാത്രം,നമ്മളയാളെ കൈകാലുകള്‍ കെട്ടിയിട്ടു പൊരിവെയിലത്ത് കിടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ട 53 ക്ഷതങ്ങള്‍ കൊണ്ട് സ്വീകരിച്ചു..ഒന്നരദിവസമായി ഭക്ഷണം കഴിക്കാതിരുന്ന ഒരു സാധുമനുഷ്യന്റെ കത്തുന്ന വയറിനു ഭക്ഷണമായി നല്‍കിയതോ കനല്‍ക്കട്ടകള്‍ തിളങ്ങുന്ന പൊരിവെയിലും. ബംഗാള്‍ സ്വദേശിയായ മണിയെന്ന യുവാവിനു കൊല്ലം ജില്ലയിലെ അഞ്ചലില്‍ വച്ച് ആള്‍ക്കൂട്ടവിചാരണ നേരിടേണ്ടി വന്നത് വിലയ്ക്കു വാങ്ങിയ ഒരു കോഴിയെ കൈവശം വച്ചതിനാണ്’.
‘ജോലി കഴിഞ്ഞ് വരുന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്നും കോഴികളെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മണിയെ ചിലര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മണി കോഴിയെ മോഷ്ടിച്ച് വരികയാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ മണിയുടെ നിലവിളികേട്ട് നാട്ടുകാരും മണിക്ക് കോഴിയെ നല്കിയ വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും മണി ദേഹമാസകലം ചോരയില്‍ കുളിച്ച് റോഡില്‍ വീണ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മണി മരണത്തിനു കീഴടങ്ങുകയായിരുന്നു. ലോകത്തില്‍ സഹജീവിയെ തച്ചുകൊല്ലുന്ന ആള്‍ക്കൂട്ടം രണ്ടുതരമുണ്ട്. ഒന്നാമത്തേത് ‘സാമൂഹ്യപരമായി വികലമായി വളര്‍ത്തപ്പെട്ട ആള്‍ക്കൂട്ടമാണ്. അവരാണ് മോഷ്ടിക്കുന്നവരെയും യാചകരെയും തങ്ങളുടെ സംശയദൃഷ്ടിക്കുള്ളില്‍ എത്തുന്നവരെയും വിചാരണചെയ്ത് തച്ചുടയ്ക്കുന്ന ആള്‍ക്കൂട്ടം’.
‘രണ്ടാമത്തെ തരം ആള്‍ക്കൂട്ടം രാഷ്ട്രീയവും മIതവും തലയ്ക്കുപ്പിടിച്ച മനോവൈകൃതമുള്ള ‘
ആള്‍ക്കൂട്ടമാണ്. മോഷ്ടാക്കളെയും ദുര്‍ബ്ബലവിഭാഗത്തില്‍പ്പെട്ടവരെയും യാചകരെയുമൊക്കെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന വിശപ്പിനായോ അതിജീവനത്തിനായോ നടത്തുന്ന ചെറിയ മോഷണങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തതും തിരിച്ചറിഞ്ഞാല്‍ തന്നെ ക്ഷമിക്കാന്‍ കഴിയാത്ത സാമൂഹ്യപരമായി വളര്‍ന്നിട്ടില്ലാത്ത പ്രാകൃതമനസ്സുള്ള ആള്‍ക്കൂട്ടമാണ് അട്ടപ്പാടിയിലും മലപ്പുറത്തും ഒക്കെ കണ്ട ആ വിഭാഗം. വിവേകവും എമ്പതിയുമില്ലാത്ത അന്ധമായ സോഷ്യല്‍ കണ്ടീഷനിംഗാണ് ഇവിടെ വില്ലനാവുന്നത്. ഏതൊരു ആള്‍ക്കൂട്ടകൊലപാതകവും കൊലപാതകങ്ങളും അപലപിക്കപ്പെടേണ്ടതും ജീവനുകളെ മൃഗീയമായി തച്ചുടയ്ക്കപ്പെടുന്നതിനു കാരണമാകുന്നവര്‍ വെറുക്കപ്പെടേണ്ടതുമാണ്. പക്ഷേ ഇവിടെ പലപ്പോഴും മനുഷ്യജീവനുകള്‍ പോലും സെലക്ടീവായി പരിഗണിക്കപ്പെടുന്നു എന്നുള്ളതാണ് ദുഃഖകരമായ വാസ്തവം’ .
‘ബിന്‍ ലാദനു വേണ്ടി കരഞ്ഞവരും കവിതയെഴുതിയവരും തൂലിക പടവാളാക്കിയവരും കണ്ടില്ലെന്നു നടിച്ച മൃഗീയമായ ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ ഇരകളാണ് കൈലാസ് ബോറയും മണിയും രാജേഷും ഒക്കെ. രാജ്യദ്രോഹികളായ അഫ്‌സല്‍ ഗുരുവിനു വേണ്ടിയും യാക്കൂബ് മേമനു വേണ്ടിയും വിലപിച്ചവര്‍ കണ്ണും കാതും കൊട്ടിയടയ്ക്കാറുണ്ട് കേരളത്തില്‍ ചില ക്രൈമുകള്‍ നടക്കുമ്പോള്‍. അഷ്‌കലും തബ്രീസും മധുവും കൈലാസും മണിയും രാജേഷുമൊക്കെ ഒന്നാണ്. അവരെ തച്ചുടച്ചത്, ജീവിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിച്ചവരെല്ലാം കൊലപാതകികളാണ്’.
‘മാനവികത മുഖമുദ്രയാക്കിയ സ്വയം നിഷ്പക്ഷര്‍ എന്നു കരുതുന്ന സാംസ്‌കാരിക നായകരും നിഷ്പക്ഷ മാധ്യമങ്ങളും അവാര്‍ഡുവാപസികള്‍ക്കും ഇത് കണ്ടിട്ട് നടുക്കമൊന്നും തോന്നിയിട്ടില്ലെങ്കില്‍ അവരുടെ ആ മൗനം അത് ഭയക്കപ്പെടേണ്ട വിഷയമാണ്. ഉത്തരേന്ത്യയില്‍ ന്യൂനപക്ഷ പീഡനങ്ങള്‍ അസഹനീയമാണെന്നും ഫാസിസം കാരണം ജീവിക്കാന്‍ വയ്യെന്നും ലോകമാധ്യമങ്ങളിലൂടെ വിളംബരം ചെയ്യുന്ന കുഴലൂത്തുകാര്‍ക്ക് ഈ ഒരു ആള്‍ക്കൂട്ട കൊല വിഷയമേ ആവാത്തത് എന്ത് കൊണ്ടാണ്? എത്രയൊക്കെ മറച്ചുപ്പിടിച്ചാലും അതിന്റെയൊക്കെ ഉത്തരം ഇതു മാത്രമാണ്! മരണമടഞ്ഞവന്‍ ന്യൂനപക്ഷമല്ല; കൊന്നവര്‍ ഭൂരിപക്ഷമതവിഭാഗവുമല്ല!
സംഭവം നടന്നത് ഉത്തര്‍പ്രദേശില്‍ അല്ല ! മലപ്പുറത്ത് ആണ്. കൊന്നവരെല്ലാം ഒരേ മതത്തില്‍പ്പെട്ടവരാണ്. ഇതിനു മൈലേജ് വളരെ കുറവാണ്. മതേതരഖേരളത്തില്‍ ഒട്ടും മാര്‍ക്കറ്റ് ഇല്ലാത്ത കൊലയാണ്’.
‘ഗോമാതാ ചിത്രത്തില്‍ ഇല്ലാത്ത ഗുമ്മ് വരണമെങ്കില്‍ കൊലപാതകികളായി രവി താക്കൂറോ സന്ദീപ് റാത്തോഡോ രമണ്‍ ചൗധരിയോ ഒക്കെ വരാത്ത കൊലപാതകങ്ങളെ ഞങ്ങള്‍ പ്രബുദ്ധര്‍ മതേതര കൊലപാതകങ്ങളായി കണക്കാക്കി മറവിയില്‍ കുഴിച്ചു മൂടാറാണ് പതിവ്. സോ മൊത്തം ഷൈലന്റ് ആവുന്നു ഈ ഹലാല്‍ മോബ് ലിഞ്ചിംഗ് മര്‍ഡര്‍ ന്യൂസ്!’
Post Your Comments