തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരിയുടെ കാരിയര്‍മാരായി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പല സ്‌കൂളുകള്‍ക്കും മുന്നില്‍ ലഹരി സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നുവെന്നും ഇവര്‍ കുട്ടികളെ കാരിയര്‍മാരായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നുമുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് ജാഗ്രതയോടെ നിരീക്ഷിക്കുമെന്നും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിന്റേയും എക്‌സൈസിന്റേയും സഹായം തേടുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
‘ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പോലീസിന്റേയും എക്‌സൈസിന്റേയും സഹായത്തിന്റെ പ്രശ്‌നമുണ്ട്. പല സ്‌കൂളുകള്‍ക്കും മുന്നില്‍ ഇത്തരം സംഘങ്ങള്‍ തമ്പടിച്ച് കുട്ടികളെ കാരിയര്‍മാരായി പ്രയോജനപ്പെടുത്തുന്നുവെന്ന നിലയിലുള്ള വിവരങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം വളരെ ജാഗ്രതയോടെ നോക്കാന്‍വേണ്ടി തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ അറ്റന്‍ഡന്‍സ് രാവിലെ എടുക്കുന്നതുമാത്രം പോര. അവര്‍ വൈകുന്നേരം വരെ സ്‌കൂളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.’ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
Post Your Comments