നേമം: ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാത്ത വിരോധത്തിൽ ഡോക്ടറെയും സഹായിയെയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. പാപ്പനംകോട് എസ്റ്ററ്റ് സാം നിവാസിൽ സാം രാജി(42)നെ ആണ് അറസ്റ്റ് ചെയ്തത്. നേമം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ‘ബി.ജെ.പിക്ക് കേരളത്തില്‍ ആനമുട്ട എന്ന ട്രോള്‍ വളരെ ഇഷ്ടമായി, അതങ്ങനെ തുടരട്ടെ’: പരിഹസിച്ച് അരുന്ധതി റോയ്
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പൂഴിക്കുന്ന് പ്ലാങ്കാല മുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അർച്ചന ക്ലിനിക്കിലെത്തിയ സാം രാജ് കൈ വിരലിലെ മുറിവ് കാണിച്ച് ഡ്യൂട്ടിക്ക് ഹാജരാക്കാതെയിരിക്കാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു.
എന്നാൽ, ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകാൻ ഡോക്ടർ വിസമ്മതിച്ചപ്പോൾ പ്രതി അക്രമാസക്തനാകുകയായിരുന്നു. ഡോക്ടറെയും സുഹൃത്തിനെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments