Latest NewsKeralaNews

അരിക്കൊമ്പൻ തിരികെ കേരള വനമേഖലയിൽ; ഇനിയുള്ളത് വെറും 30 കിലോമീറ്റർ ദൂരം മാത്രം

ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ കേരള വനമേഖലയിൽ. ഒരു മലകൂടി പിന്നിട്ടാൽ ചിന്നക്കനാൽ മേഖലയോട് കൂടുതൽ എടുക്കുമെന്ന് റിപ്പോർട്ട്. തിരികെ വരില്ലെന്ന വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് അരിക്കൊമ്പൻ മല കയറുന്നത്. ചിന്നക്കനാൽ മേഖല ലക്ഷ്യം വെച്ചാണോ അരിക്കൊമ്പന്റെ യാത്രയെന്നാണ് അധികൃതർ ഉറ്റുനോക്കുന്നത്. മല പിന്നിടാൻ അവശേഷിക്കുന്നത് 30 കിലോമീറ്റർ ദൂരം മാത്രമാണ്.

രണ്ട് ദിവസമായി അരിക്കൊമ്പൻ തമിഴ്‌നാട് വനമേഖലയിൽ ആയിരുന്നു. നിലവിൽ ആന പൂർണ ആരോഗ്യവാനാണ്. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാലിലെ പോലെ മേഘമലയിൽ അരിക്കൊമ്പൻ ആക്രമണങ്ങൾ നടത്തിയിരുന്നില്ല. മേഘമലയിലെ കറുപ്പസ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിനു സമീപത്തെ വനമേഖലയിലായിരുന്നു ആന 2 ദിവസമായി ചുറ്റിത്തിരിഞ്ഞിരുന്നത്.

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button