PalakkadKeralaNattuvarthaLatest NewsNews

പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊടല്ലൂർ മാങ്കൊട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ, മലപ്പുറം പേരശന്നൂർ സ്വദേശി സുനിൽകുമാറിന്റെ മകൻ അഭിജിത്ത് എന്നിവരാണ് മരിച്ചത്

പാലക്കാട്: പട്ടാമ്പിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വളളൂരിൽ വാടകക്ക് താമസിക്കുന്ന കൊടല്ലൂർ മാങ്കൊട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ, മലപ്പുറം പേരശന്നൂർ സ്വദേശി സുനിൽകുമാറിന്റെ മകൻ അഭിജിത്ത് എന്നിവരാണ് മരിച്ചത്.

Read Also : വിപണിയിലെ തരംഗമാകാൻ പുതിയ സ്മാർട്ട് വാച്ചുമായി ഫാസ്റ്റ്ട്രാക്ക് എത്തി, സവിശേഷതകൾ അറിയാം

വളളൂർ മേലേകുളത്തിലാണ് സംഭവം. പട്ടാമ്പി വളളൂരിൽ കുളത്തിലേക്ക് ഇറങ്ങിയ വിദ്യാർത്ഥികളിൽ രണ്ട് പേർ വെള്ളത്തിൽ മുങ്ങുകയായിരുന്നു. മുങ്ങാകുഴി ഇടുന്നതിനിടെ കുളത്തിലെ ചേറിൽ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ പൊങ്ങി വരാതായപ്പോൾ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു.

Read Also : ചീ​ട്ട് ക​ളി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി മോഷണം നടത്തി : ഒളിവിലായിരുന്ന പ്രതി പിടിയിൽ

മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button