ചാവക്കാട്: ചീട്ട് കളിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി 4.44 ലക്ഷം മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഗുരുവായൂർ തൈക്കാട് കാർഗിൽ നഗർ ചക്കംകണ്ടം വീട്ടിൽ ഗണേശനെയാണ് (ഗണു – 44) അറസ്റ്റ് ചെയ്തത്.
Read Also : ഒരു വർഷം വാലിഡിറ്റി, 100 Mbps വേഗത! കിടിലൻ ഫൈബർ പ്ലാനുമായി ബിഎസ്എൻഎൽ എത്തി
കേച്ചേരിയിൽ നിന്ന് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ നിസാർ, റോഷൻ, ഹംസ മോൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗണേശൻ വിവിധ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ ഏഴോളം കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ ബിപിൻ ബി. നായർ, സി.പി.ഒമാരായ മെൽവിൻ, വിനോദ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments