തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില വര്‍ധിക്കുമെന്ന് മുന്നറിയിപ്പുള്ളത്. ഇതേതുടര്‍ന്ന് ഈ ജില്ലകളില്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു.
നിലവില്‍ അനുഭവപ്പെടുന്ന ചൂടിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയേക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, മോക്ക ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തില്‍ ഇടിയോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments