Latest NewsIndiaNews

ഇന്ത്യന്‍ നാവികസേനയ്ക്ക് അഭിമാനമായി ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് അഭിമാനമായി ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം, മിസൈല്‍ പ്രതിരോധകപ്പലായ ഐഎന്‍എസ് മര്‍മഗോവില്‍ നിന്നാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചത്. ഉച്ചയോടെയാണ് പരിക്ഷണം നടത്തിയത്. ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇത് അഭിമാന നിമിഷമാണ്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് നാവിക സേന അറിയിച്ചു.

Read Also:ഇന്ത്യയെ വിഭജിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് സൗത്ത് ഇന്ത്യ ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്ക് ആദരാജ്ഞലികള്‍:ജിതിന്‍ ജേക്കബ്

ലക്ഷ്യം കൃത്യമായി മിസൈല്‍ ഭേദിച്ചു. രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച പടക്കപ്പലാണ് ഐഎന്‍എസ് മര്‍മഗോവ്. ബ്രഹ്മോസ് മിസൈലും ഇന്ത്യ സ്വന്തമായി നിര്‍മിച്ചതാണ്. അതുകൊണ്ടുതന്നെ ഈ പരീക്ഷണം ആത്മനിര്‍ഭര ഭാരതമെന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക കുതിച്ചു ചാട്ടമായാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button