ഉപഭോക്താക്കൾക്കായി കിടിലൻ പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബ്രോഡ്ബാൻഡ് സേവനങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തവണ ഒരു വർഷം കാലാവധിയുള്ള ഫൈബർ പ്ലാനുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. കൂടാതെ, അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വർഷത്തേക്കുള്ള ‘ബിഎസ്എൻഎൽ 100 Mbps’ പ്ലാനിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
ഡൗൺലോഡിംഗിനും അപ്‌ലോഡിംഗിനും ഒരുപോലെ പ്രാധാന്യം നൽകുന്നവർക്ക് മികച്ച ഓപ്ഷനാണ് ബിഎസ്എൻഎൽ 100 Mbps പ്ലാൻ. ഉപഭോക്താക്കൾക്ക് ഈ പ്ലാനിലൂടെ 100 Mbps ഡൗൺലോഡ് വേഗതയും, അപ്‌ലോഡ് വേഗതയും ലഭിക്കുന്നതാണ്. പ്രതിമാസ ഡാറ്റ 1500 ജിബിയാണ്. അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യത്തോടു കൂടിയ സൗജന്യ ഫിക്സഡ് ലൈൻ വോയിസ് കോളിംഗ് കണക്ഷനും ലഭിക്കുന്നതാണ്. ഈ പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഈ പ്ലാൻ ലഭിക്കുന്നതിനായി ഒരു വർഷത്തേക്ക് 9,324 രൂപയാണ് ചെലവഴിക്കേണ്ടത്. അതേസമയം, 2024 മാർച്ച് 31- നുള്ളിൽ കണക്ഷൻ എടുക്കുകയാണെങ്കിൽ ഇൻസ്റ്റലേഷൻ ചാർജ് നൽകേണ്ടതില്ല.
Also Read: മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി: മദ്രസ അധ്യാപകനായ പിതാവിനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
Post Your Comments