അഞ്ഞൂർ: ബൈക്കിൽ നിന്നു തെറിച്ചുവീണ യുവാവിന് ടോറസ് ലോറി കയറി ദാരുണാന്ത്യം. ചിറമനേങ്ങാട് സ്വദേശി തോട്ടുങ്ങപീടികയിൽ ഫായിസ് (30) ആണ് മരിച്ചത്.
തെക്കേപ്പുറത്ത് ഇന്നലെ വൈകീട്ട് രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഫായിസിന്റെ പിതാവ് സിദ്ദിഖ്. ഭാര്യ: അജ്മ. മകൻ: രണ്ടരവയസ്. മാതാവ്: സെഫിയ. സഹോദരങ്ങൾ: ഫൈസൽ, ഫൗസിയ.
Post Your Comments