KeralaLatest NewsNews

ഇപ്പോള്‍ എന്തുപറ്റി പിണറായി വിജയന്? പിണറായി പണ്ടൊന്നും അഴിമതിക്കാരനായിരുന്നില്ല: ലഹരിയുടെ ഇടനിലക്കാര്‍ സിപിഎംകാരാണ്

ഒരേ സമയം പിണറായി വിജയനെ പുകഴ്ത്തിയും താഴ്ത്തിയും കെ സുധാകരന്‍

കണ്ണൂര്‍:പിണറായി വിജയന്‍ പണ്ടൊന്നും അഴിമതിക്കാരനായിരുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയായ ശേഷമാണ് അദ്ദേഹത്തിന് ആര്‍ത്തി തുടങ്ങിയതെന്നും സുധാകരന്‍ പറഞ്ഞു. ‘ഇതിന് മുന്‍പും കേരളത്തില്‍ ഇടത് മുഖ്യമന്ത്രിമാരുണ്ടായിരുന്നു. അവരെക്കുറിച്ചൊന്നും ഞങ്ങളിങ്ങനെ പറഞ്ഞിട്ടില്ല. എന്തുപറ്റി പിണറായി വിജയന്? പാര്‍ട്ടി നേതാക്കന്മാര്‍ അദ്ദേഹത്തെ സംരക്ഷിക്കുന്നു. ആ സംരക്ഷണം മനസറിഞ്ഞു കൊണ്ടല്ല. മുഖ്യമന്ത്രിയുടെ ഓരോ അഴിമതിയും ജനം എണ്ണിക്കണക്കുകൂട്ടി മനസില്‍ സൂക്ഷിക്കുന്നുണ്ട്’.

Read Also: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

‘പണ്ടൊന്നും പിണറായി വിജയന്‍ അഴിമതിക്കാരനല്ല. എന്റെ നാട്ടുകാരനും എനിക്ക് ചെറുപ്പം തൊട്ടേ അറിയുന്നയാളുമാണ് പിണറായി. മുഖ്യമന്ത്രി ആയതിന് ശേഷം പിണറായിക്ക് പണത്തോടുള്ള ആര്‍ത്തിയും കുടുംബത്തോടുള്ള സ്‌നേഹവും മക്കളെ വഴിക്കെത്തിക്കാനുള്ള അത്യുത്സാഹവും അദ്ദേഹത്തെ അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാക്കി. കമ്മീഷന്റെ വക്താവായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറി. ബിജെപി നേതാവിന്റെ കള്ളപ്പണക്കേസ് പോലും മുഖ്യമന്ത്രി ഒത്തുതീര്‍പ്പാക്കി. അതിന് പകരമായി സംസ്ഥാന സര്‍ക്കാരിനെ ബിജെപി സംരക്ഷിക്കുന്നു’, അദ്ദേഹം പറഞ്ഞു.

‘ഈ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്? ലഹരിയുടെ ഇടനിലക്കാര്‍ ഇവിടുത്തെ ഇടതുപക്ഷക്കാരാണ്. ക്രിമിനലുകളാണ്. ജയിലറകളില്‍ സിപിഎം തടവുകാര്‍ ലഹരി വിറ്റ് കാശുണ്ടാക്കുന്നു. കേരളത്തിന്റെ സെന്‍ട്രല്‍ ജയിലുകളില്‍ സിപിഎമ്മിന്റെ കൊലക്കേസ് പ്രതികള്‍ ചെയ്യുന്ന ബിസിനസ് അതാണ്. ജയിലുകള്‍ മാറ്റി പല തടവുകാരെയും. എന്നാല്‍ ചിലരെ മാറ്റാതിരിക്കാന്‍ പാര്‍ട്ടി തന്നെ ഇടപെടുന്നു. ലഹരി വില്‍ക്കുന്ന ഇടനിലക്കാരായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇടപെടുന്നു. ഇതൊക്കെ ഈ നാടിനെ എവിടെ കൊണ്ടെത്തിക്കും’, അദ്ദേഹം ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button