തിരുവനന്തപുരം: അരുമാനൂരിൽ ക്ഷേത്രത്തിൽ നിന്ന് വാളും ശൂലവും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. അരുമാനൂർ കൊല്ലപഴിഞ്ഞി ബൈജു ഭവനിൽ ജോതിഷിനെയാണ് പൂവാർ പോലീസ് അറസ്റ്റ് ചെയ്തത്. അരുമാനൂരിലുള്ള പഞ്ചമി ക്ഷേത്രത്തിൽ നിന്നാണ് ഇയാൾ വാളും ശൂലവും മോഷ്ടിച്ചത്.
കഴിഞ്ഞ മാസം ഏപ്രിൽ 27-നാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന പ്രതി ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് വാളും ശൂലവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
തുടർന്ന് ക്ഷേത്രഭാരവാഹികൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിയ്‌ക്കവെയാണ് പ്രതി പിടിയിലായത്. പൂവാർ എസ്എച്ച്ഒ എസ്ബി പ്രവീൺ, എസ്ഐ തിങ്കൾ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments