Latest NewsIndiaNews

ലീഡിൽ കേവലഭൂരിപക്ഷം കടന്നതും ആഘോഷത്തിമിര്‍പ്പില്‍ കോൺഗ്രസ്

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് കേവലഭൂരിപക്ഷം. കേവല ഭൂരിപക്ഷമായ 113 സീറ്റ്‌ പിന്നിട്ടതും കോൺഗ്രസ് ആഘോഷങ്ങൾ ആരംഭിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളി – ധാർവാഡ് മണ്ഡ‍ലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഒരുവേളയിൽ പിന്നിലായിരുന്നെങ്കിലും വീണ്ടും മുന്നിലെത്തി.

വിജയിച്ച നേതാക്കളോട്‌ ബംഗളൂരുവിലെത്താൻ കോൺഗ്രസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മണ്ഡലങ്ങളിലെ എല്ലാ പരിപാടികളും ഒഴിവാക്കി തലസ്ഥാനത്തേക്ക് എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മധ്യകര്‍ണാടകയിലും കോണ്‍ഗ്രസ് മുന്നേറ്റമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ റോഡ് ഷോ നടത്തിയത് മധ്യകര്‍ണാടകയിലെ മണ്ഡലങ്ങളിലൂടെയാണ്. ഇവിടെ പ്രതീക്ഷിച്ച മുന്നേറ്റം ബിജെപിക്ക് നടത്താനായിട്ടില്ല. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടായിരുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമാകുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button