
കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ മൂന്ന് കുട്ടികളെ പുഴയിൽ വീണ് കാണാതായി. ചെറിയപല്ലൻതുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തെരച്ചിൽ തുടരുകയാണ്. പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദ (10), അഭിനവ് (12), വടക്കൻ പറവൂർ മന്നം സ്വദേശി, ശ്രീരാഗ് (12) തൃശൂർ ഇരിങ്ങാലക്കുട സ്വദേശി എന്നീ കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
ഉച്ചക്ക് ശേഷമാണ് ഇവർ കുളിക്കാനായി എത്തിയത്. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത് ഇരിക്കുന്നത് കണ്ട് നാട്ടുകാരാണ് കുട്ടികൾ എവിടെയെന്ന് തിരക്കിയത്.
പിന്നീടാണ് കുട്ടികളെ പുഴയിൽ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. മൂന്ന് കുട്ടികളെയാണ് കാണായതായത്. ഇതിലൊരു കുട്ടിയുടെ വീട് തൃശൂരാണ്. അവധിക്ക് ബന്ധുവീട്ടിൽ എത്തിയതാണ് മറ്റ് കുട്ടികൾ.
Post Your Comments