സംസ്ഥാനത്ത് വരും മണിക്കൂറുകൾക്കുള്ളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കൂടാതെ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേഗതയിലും, തെക്ക്കിഴക്ക് ബംഗാൾ ഉൾക്കടലിൽ 100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗതയിലുമാണ് കാറ്റ് വീശിയടിക്കുക.
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മുതൽ മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേഗതയിലും, വൈകുന്നേരങ്ങളിൽ 120 കിലോമീറ്റർ മുതൽ 130 കിലോമീറ്റർ വരെ വേഗതയിലുമാണ് കാറ്റ് വീശിയടിക്കുക. അതേസമയം, ആൻഡമാൻ കടലിലും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 50 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയടിക്കുക.
Also Read: വാടകയ്ക്ക് എടുത്ത കാർ മറിച്ചുവിറ്റു : യുവാവ് അറസ്റ്റിൽ
Post Your Comments