വെള്ളറട: വാടകയ്ക്ക് എടുത്ത കാർ മറിച്ചുവിറ്റ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. നിലമാംമൂട് കുഴിക്കാല കിഴക്കേ വീട്ടില്‍ ബഞ്ചിലാസ് അരുണ്‍ (37) ആണ് പിടിയിലായത്. വെള്ളറട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വെള്ളറട നെല്ലിശേരി സ്വദേശി രഞ്ചിത്തിന്റെ കാർ മറിച്ച് വിറ്റ കേസിൽ ആണ് അറസ്റ്റ്. നിശ്ചിത ദിവസം കഴിഞ്ഞിട്ടും വാഹനം തിരികെ കിട്ടാത്തതിനാല്‍ പ്രതിയോട് വാഹനം ആവശ്യപ്പെട്ടപ്പോള്‍ വാഹനം മറ്റൊരാള്‍ തന്റെ പക്കല്‍ നിന്നും വാടകയ്ക്ക് കൊണ്ട് പോയി എന്നും തിരികെ കിട്ടുമ്പോള്‍ നല്‍കാം എന്നും പറഞ്ഞ് പരാതിക്കാരനെ മടക്കി അയക്കുകയായിരുന്നു.
Read Also : ഹരിത കേരളം മിഷൻ: പച്ചത്തുരുത്തുകളുടെ വിസ്തൃതി ഏക്കറുകളിലേക്ക് വ്യാപിപ്പിച്ചു, സംസ്ഥാനതല പ്രഖ്യാപനം നാളെ
തുടര്‍ന്ന്, പരാതിക്കാരന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് പ്രതിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തുന്നത്. സമാനമായ കേസില്‍ നടപടികള്‍ നേരിടുന്ന നിരവധി പ്രതികള്‍ ഉള്‍പ്പെടുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments