കൊച്ചി: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ ഹൈക്കോടതിയില്‍ വീഴ്ച സമ്മതിച്ച് പൊലീസ്. വന്ദന ഭയന്നുനിന്നപ്പോള്‍ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍, പൊലീസുകാരന്‍ മരിച്ചാലും ഡോ. വന്ദനയെ സംരക്ഷിക്കണമായിരുന്നുവെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ കോടതിയില്‍ പറഞ്ഞു. ഈ പരാമര്‍ശത്തെ കോടതി അഭിനന്ദിച്ചു.
വ്യാഴാഴ്ച കേസ് പരഗണിക്കുമ്പോഴും പൊലീസിനെതിരെ കോടതി ആഞ്ഞടിച്ചു. പൊലീസ് സംവിധാനം പരാജയമായിരുന്നെന്ന് കോടതി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍സംഭാഷണവും പൊലീസ് കോടതിയില്‍ നല്‍കി. പ്രതി സന്ദീപ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ എത്തുന്നതിന്റെ അടക്കം ദൃശ്യങ്ങളാണ് ഇതിലുള്ളത്.
സന്ദീപിനെ പ്രൊസീജ്യര്‍ റൂമില്‍ കയറ്റിയപ്പോള്‍ പൊലീസ് എവിടെയായിരുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. അക്രമം കണ്ട് ഡോ. വന്ദന ദാസ് ഭയന്നുനിന്നപ്പോള്‍ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു രൂക്ഷമായ ചോദ്യങ്ങള്‍.
Post Your Comments