PathanamthittaNattuvarthaLatest NewsKeralaNews

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് പരിക്കേറ്റയാൾ മരിച്ചു

വ​ള്ളി​ക്കോ​ട് കു​ന്ന​ത്തു​ശേ​രി​ൽ സു​ധീ​റാ​ണ് (66) മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. വ​ള്ളി​ക്കോ​ട് കു​ന്ന​ത്തു​ശേ​രി​ൽ സു​ധീ​റാ​ണ് (66) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 8.30-ന് ​വ​ള്ളി​ക്കോ​ട് പു​ത്ത​ൻ​ച്ച​ന്ത​യി​ലാ​ണ് അ​പ​ക​ടം നടന്നത്. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​പ​ക​ടശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ധീ​റി​നെ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് മ​ര​ണം സംഭവിച്ചത്.

Read Also : എം പോക്സ് ഇനി മുതൽ മഹാമാരിയല്ല! പട്ടികയിൽ നിന്നും നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന

സുധീർ വ​ള്ളി​ക്കോ​ട് ജ്യോ​തി ഫൈ​നാ​ൻ​സി​യേ​ഴ്സ് ഉ​ട​മ​യാ​യി​രു​ന്നു. ചെ​ട്ടി​കു​ള​ങ്ങ​ര പാ​ട്ട​ത്ത് കോ​മ​ലേ​ഴ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം നാ​ളെ 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ നടക്കും. ഭാ​ര്യ: സ​രി​ത റി​ട്ട​യേ​ഡ് പൊ​ലീ​സ് സൂ​പ്ര​ണ്ട് പ​രേ​ത​നാ​യ പി. ​ശ്രീ​നി​വാ​സ​ന്‍റെ മ​ക​ളാ​ണ്. ‌മ​ക്ക​ള്‍: ല​ളി​ത, തേ​ജ​സ്. മ​രു​മ​ക്ക​ള്‍: ജെ​യി​ന്‍ ശേ​ഖ​ര്‍, അ​ഞ്ജ​ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button