പത്തനംതിട്ട: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. വള്ളിക്കോട് കുന്നത്തുശേരിൽ സുധീറാണ് (66) മരിച്ചത്.
ശനിയാഴ്ച രാത്രി 8.30-ന് വള്ളിക്കോട് പുത്തൻച്ചന്തയിലാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്നവർ അപകടശേഷം ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സുധീറിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.
Read Also : എം പോക്സ് ഇനി മുതൽ മഹാമാരിയല്ല! പട്ടികയിൽ നിന്നും നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന
സുധീർ വള്ളിക്കോട് ജ്യോതി ഫൈനാൻസിയേഴ്സ് ഉടമയായിരുന്നു. ചെട്ടികുളങ്ങര പാട്ടത്ത് കോമലേഴത്ത് കുടുംബാംഗമാണ്. സംസ്കാരം നാളെ 11-ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സരിത റിട്ടയേഡ് പൊലീസ് സൂപ്രണ്ട് പരേതനായ പി. ശ്രീനിവാസന്റെ മകളാണ്. മക്കള്‍: ലളിത, തേജസ്. മരുമക്കള്‍: ജെയിന് ശേഖര്‍, അഞ്ജലി.
Post Your Comments