ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീതി പടർത്തിയ എം പോക്സിനെ മഹാമാരി പട്ടികയിൽ നിന്നും നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം നൂറിലധികം രാജ്യങ്ങളിലേക്കാണ് എം പോക്സ് അതിവേഗത്തിൽ പടർന്നത്. ഇതിനെ തുടർന്നാണ് മഹാമാരി പട്ടികയിൽ എം പോക്സിനെ ഉൾപ്പെടുത്തിയത്. കോവിഡിനെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് എം പോക്സിനെയും നീക്കം ചെയ്തിരിക്കുന്നത്.
കുരങ്ങുപനി എന്ന പേരിൽ എം പോക്സ് അറിയപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളായി എം പോക്സ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ, എം പോക്സിനെ പേടിക്കേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധ സമിതി അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1970കളുടെ തുടക്കത്തിലാണ് എം പോക്സ് വൈറസ് മനുഷ്യരിൽ റിപ്പോർട്ട് ചെയ്തത്. ആഫ്രിക്കയിലെ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്.
Also Read: കടയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു: ജീവനക്കാരൻ അറസ്റ്റിൽ
Post Your Comments