KottayamNattuvarthaLatest NewsKeralaNews

എന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നത്: ശൈലജയ്ക്ക് മുന്നില്‍ വികാരാധീനനായി ഡോ. വന്ദനയുടെ പിതാവ്

കോട്ടയം: ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മുന്‍ ആരോഗ്യമന്ത്രി കെകെ. ശൈലജ. ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അതൊന്നും തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും വന്ദനയുടെ പിതാവ് പറഞ്ഞു.

വന്ദനയുടെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ;

‘പോലീസുകാരുടെ കൈയില്‍ തോക്കുണ്ടായിരുന്നു. അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ. അതെടുത്തൊന്ന് അടിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നില്ലേ? അക്രമിയെ പിടിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നത്.’

‘സിനിമ അല്ല യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്, അതാണ് പെപ്പെ എന്ന ഒറ്റയാന്‍ നായകനാകുന്നത്’: എ എ റഹീം

ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണം. അതില്ലാത്തതുകൊണ്ടല്ലേ ആളുകള്‍ കേരളത്തിന് പുറത്തേക്ക് പോകുന്നത്. ഇവിടെ എന്തുണ്ടായിട്ടെന്താ ജീവിക്കാനുള്ള സാഹചര്യമില്ല. പുറത്തുപോയാല്‍ പിന്നെ ഏതെങ്കിലും കുട്ടികള്‍ തിരിച്ചുവരുമോ? എട്ടുപത്തുവര്‍ഷം കഴിയുമ്പോഴേക്കും കേരളത്തിലിനി കിഴവന്മാര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വിദേശത്തുപോയവര്‍ പിന്നെ തിരിച്ചുവരില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button