KollamNattuvarthaLatest NewsKeralaNews

ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മം : പ്രതി അറസ്റ്റിൽ

പ​ര​വൂ​ർ കാ​പ്പി​ൽ ക​ല്ലി​ങ്ങ​ൽ വീ​ട്ടി​ൽ സു​ദേ​വ​ൻ(72) ആ​ണ് പിടിയിലായത്

കൊ​ല്ലം: ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച വയോധികൻ പൊ​ലീ​സ് പി​ടി​യിൽ. പ​ര​വൂ​ർ കാ​പ്പി​ൽ ക​ല്ലി​ങ്ങ​ൽ വീ​ട്ടി​ൽ സു​ദേ​വ​ൻ(72) ആ​ണ് പിടിയിലായത്. കൊ​ട്ടി​യം പൊ​ലീ​സാണ് ഇയാളെ പി​ടി​കൂടി​യ​ത്.

Read Also : രാംനവമി ആഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണം: സ്ഫോടക വസ്തു നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് എൻഐഎ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. പേ​ര​യം, മ​ണ്ണ​ഞ്ചേ​രി ക്ഷേ​ത്ര​ത്തി​ലെ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ വാ​തി​ൽ പൂ​ട്ട് പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന്, ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ട്ടി​യം പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : താനൂർ ബോട്ടപകടം: കേസ് ഇന്ന് ഹൈക്കോടതിയില്‍, ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി

ഇ​യാ​ൾ മു​മ്പും സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ടെന്ന് പൊലീസ് പറഞ്ഞു. കൊ​ട്ടി​യം ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ സു​ജി​ത്ത് ജി ​നാ​യ​ർ, ജ​യ​കു​മാ​ർ, സി​പി​ഓ അ​രു​ണ്‍​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button