കോട്ടയം: കൊട്ടാരക്കര ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ പ്രതി കുത്തിക്കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യമന്ത്രി കോട്ടയത്തെ ഡോക്ടറുടെ വീട്ടിലെത്തിയ ശേഷം കനത്ത പൊലീസ് സുരക്ഷയിലാണ് മന്ത്ര് മടങ്ങിയത്. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ മന്ത്രി വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മുന്നറിയിപ്പില്ലാതെ എത്തിയ മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല. മരണത്തിന് പിന്നാലെ വന്ദന എക്സ്പീരിയന്‍സ്ഡ് അല്ലെന്നും അതുകൊണ്ടാണ് അക്രമമുണ്ടായപ്പോള്‍ ഭയന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് കേരളത്തെ നടുക്കിയ സംഭവമുണ്ടായത്. പൊലീസ് വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച നെടുമ്പന യു പി സ്കൂള്‍ അദ്ധ്യാപകന് വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ എസ് സന്ദീപിന്റെ കുത്തേറ്റാണ് ഹൗസ് സര്ജന് ഡോക്ടര്‍ വന്ദന ദാസ് (23) കൊല്ലപ്പെട്ടത്
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ ജി മോഹനന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിച്ചി. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.
Post Your Comments