
നെയ്യാറ്റിന്‍കര: കാണാതായ യുവാവിനെ വീടിനു സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പഴുതൂര്‍ തൊഴുക്കല്‍ അംബേദ്കര്‍ ഗ്രാമം കോണത്ത് വീട്ടില്‍ സത്യാനന്ദന്റെ മകന് ശരത്ത് (27) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം മകനെ കാണാനില്ലെന്ന് കാണിച്ച് സത്യാനന്ദന് നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് വീടിനു സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ശരത്തിനെ കണ്ടെത്തിയത്. സംഭവത്തിൽ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് കൈമാറി. കാട്ടാക്കടയിലെ സ്വകാര്യ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായിരുന്നു ശരത്ത്. അവിവാഹിതനാണ്. ശ്യാമളയാണ് അമ്മ. സഹോദരി ലാവണ്യ.
Post Your Comments