തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കൊരുങ്ങി സംസ്ഥാന സർക്കാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊലപ്പെട്ടതിൻറെയും വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളുടേയും പശ്ചാത്തലത്തിലാണ് ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
Read Also: ഡോ വന്ദന കൊല്ലപ്പെട്ടത് ഓര്‍ത്ത് കഴിഞ്ഞ ദിവസം രാത്രി ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ഹൈക്കോടതിയുടെ നിർദേശങ്ങളും ഓർഡിനൻസിൽ പരിഗണിക്കും. വിഷയത്തിൽ ആരോഗ്യസർവ്വകലാശാലയുടെ അഭിപ്രായം തേടും. ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കും. നിശ്ചിത സമയത്തിനുള്ളിൽ അതിക്രമ കേസുകളിൽ അന്വേഷണം പൂർത്തിയാക്കും. 2012ലെ ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതികൾ വരുത്തിയാകും ഓർഡിനൻസ് പുറത്തിറക്കുകയെന്നാണ് വിവരം.
Post Your Comments