Latest NewsKeralaNews

ഭാവി വരനെ കാണാന്‍ എറണാകുളം കലക്ടറേറ്റില്‍ യുവതി എത്തി, എന്നാല്‍ അങ്ങനെ ഒരാള്‍ അവിടെ ജോലിചെയ്യുന്നില്ലെന്ന് വ്യക്തമായി

കൊച്ചി: എറണാകുളം കലക്ടറേറ്റില്‍ ജോലി ചെയ്യുന്ന യുവാവിനെ തേടി ഭാവി വധു എത്തി. എന്നാല്‍ പേരും അഡ്രസും പറഞ്ഞ് കൊടുത്ത യുവതിക്ക്, അങ്ങനെ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ല എന്ന വിവരമാണ് ലഭിച്ചത്. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും യുവാവിനെ കുറിച്ച് അന്വേഷിച്ചെങ്കിലും അങ്ങനെ ഒരാളെ അവിടെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ ഒരു വലിയ ചതിയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മലപ്പുറം സ്വദേശിനിയായ യുവതിയും കുടുംബവും. എറണാകുളം കലക്ടറേറ്റില്‍ റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്നു എന്നാണ് യുവാവ് പറഞ്ഞിരുന്നത്.

Read Also: ഇറ്റലിയിലെ മിലാൻ നഗരത്തിൽ വൻ സ്ഫോടനം: നിരവധി വാഹനങ്ങൾ കത്തിനശിച്ചു

30 കാരിയായ മലപ്പുറം സ്വദേശിനിയാണ് ഭാവിവരനെ തേടി എറണാകുളം കലക്ടറേറ്റില്‍ എത്തിയത്. ഇരുവരുടെയും പുനര്‍ വിവാഹമാണ്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. ഭാര്യ മരിച്ചുപോയെന്നും കലക്ടറേറ്റിലാണ് ജോലിയെന്നും ഇയാള്‍ പറഞ്ഞിരുന്നു.

എടത്തല സ്വദേശിയായ യുവാവുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് യുവതി ഇയാളെ നേരില്‍ കാണാന്‍ എത്തിയത്. പക്ഷേ കലക്ടറേറ്റിലെ മജിസ്റ്റീരിയല്‍ സെക്ഷനിലെ ജീവനക്കാരോട് ആളെ തിരക്കിയപ്പോള്‍ ഇങ്ങനെയൊരാള്‍ റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്നില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. മറ്റ് ഓഫീസുകളിലും അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാള്‍ ഇല്ലെന്ന് തന്നെയായിരുന്നു മറുപടി. ഇതോടെ ചതിക്കപ്പെട്ടെന്നു മനസിലായി. എങ്കിലും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസത്തില്‍ യുവതി മടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button