തിരുവനന്തപുരം: കിളിമാനൂർ പോങ്ങനാട് വീട് കുത്തിതുറന്ന് സ്വർണവും ആഭരണവും കവർന്നു. 12 പവന്റെ സ്വർണ്ണാഭരണങ്ങളും അമ്പതിനായിരം രൂപയും ആണ് കവർന്നത്.
പോങ്ങനാട് ഇഎഫ് മൻസിലിൽ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇബ്രാഹിംകുഞ്ഞും കുടുംബവും രാവിലെ 8 മണിയോടെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അലമാര തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പൂർണമായും തടിയിൽ പണിത ജനൽപാളി ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ വീട്ടിൽ കയറിയത്.
സംഭവത്തിൽ, കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments