Latest NewsKeralaNews

വന്ദനയെ മാത്രമല്ല സഖാവ് ബിനുവിനെയും ഓർമ്മിക്കു, പ്രതി ആദ്യം ആക്രമിച്ചത് സഖാവ് ബിനുവിനെ ആയിരുന്നു: അരുൺകുമാർ

കഴുത്തിനും വാരിയെല്ലിനും കുത്തേറ്റ് ഗുരുതര പരിക്കേറ്റു ആശുപത്രിയിൽ കിടക്കുന്ന സിപിഎം കൊട്ടാരക്കര ലോക്കൽ കമ്മിറ്റി അംഗം

ആരോഗ്യ കേന്ദ്രങ്ങളിൽ ആക്രമിക്കപ്പെടുന്ന ഡോക്ടർമാരുടെ തുടർച്ചയാണ് വന്ദനയെന്നു മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺകുമാർ. തുടർച്ചയായി അക്രമണങ്ങൾക്ക് വിധേയരാവുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്റ്റേറ്റ് സംരക്ഷണം നൽകിയേ മതിയാകുവെന്നു പറഞ്ഞ അരുൺകുമാർ വന്ദനയ്ക്കൊപ്പം ആക്രമിക്കപ്പെട്ടു ആശുപത്രിയിൽ കഴിയുന്ന ബിനുവിനെകൂടി ഓർമ്മയ്ക്കൂവെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു.

READ ALSO: ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ, കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണമെന്ന് ഷെയ്ൻ നിഗം

കുറിപ്പ് പൂർണ്ണ രൂപം,

ഒറ്റപ്പെട്ടതല്ല. ആരോഗ്യ കേന്ദ്രങ്ങളിലെ വികാര വിക്ഷോഭങ്ങളിൽ , ക്രിമിനലുകളുടെ വിളയാടലുകളിൽ നിസ്സഹായരായി ആതുരസേവനത്തിനിറങ്ങിയതിൻ്റെ പേരിൽ ആക്രമിക്കപ്പെടുന്ന ഡോക്ടർമാരുടെ തുടർച്ചയാണ് വന്ദനയും. മാനസികാരോഗ്യ മില്ലാത്ത സമൂഹത്തെ ചികിത്സിക്കാനെത്തുന്ന ഡോക്ടർമാരുടെ സുരക്ഷ സിസ്റ്റത്തിൻ്റെ ബാധ്യതയാണ്, ചുരുങ്ങിയ പക്ഷം ആ സമുഹം മാനസികാരോഗ്യം കൈവരിക്കും വരെയെങ്കിലും. കോടതിക്ക് പോലീസുണ്ട്, നിയമസഭയ്ക്കും, സെക്രട്ടറിയേറ്റിനും, മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ക്വാർട്ടേഴ്സിനും ഉണ്ട് കാവൽ. തുടർച്ചയായി അക്രമണങ്ങൾക്ക് വിധേയരാവുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്റ്റേറ്റ് സംരക്ഷണം നൽകിയേ മതിയാകു…
പ്രിയ വന്ദന, ആദരാഞ്ജലികൾ!

ഒപ്പം, മറ്റൊരു മനുഷ്യനെയും ഓർമ്മിച്ചേ മതിയാകു.
ബിനു ! വഴിയിൽ കിടന്ന പ്രതിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ കൂടെ പോയി കഴുത്തിനും വാരിയെല്ലിനും കുത്തേറ്റ് ഗുരുതര പരിക്കേറ്റു ആശുപത്രിയിൽ കിടക്കുന്ന സിപിഎം കൊട്ടാരക്കര ലോക്കൽ കമ്മിറ്റി അംഗം

പ്രതിയുടെ കൂടെ പോകാൻ ആരും തയ്യാറാകാതിരുന്ന അവസ്ഥയിൽ രാത്രിയിൽ പ്രദേശവാസികൾ , എന്തുകാര്യത്തിനും നാട്ടിൽ നാട്ടുകാർക്ക് വേണ്ടി ഇടപെട്ടിരുന്ന ബിനുവിനെ വിളിച്ചു വരുത്തുകയും പോലീസിന്റെ ഒപ്പം പ്രതിയെ കൊണ്ടുപോകാൻ ബിനു തയ്യാറാവുകയുമായിരുന്നു.

ഹോസ്പിറ്റലിൽ ആദ്യം പ്രതി ആക്രമിച്ചത് സഖാവ് ബിനുവിനെ ആയിരുന്നു. പ്രിയ സ്നേഹിതാ, ജീവിച്ചു വരിക !

shortlink

Related Articles

Post Your Comments

Related Articles


Back to top button