KeralaLatest NewsNews

പാരസെറ്റമോള്‍ ഗുളിക ഉണ്ടോ? വീട്ടിലെ എലി ശല്യം തീർക്കാം !!

എലികളെ തുരത്താൻ എലിവിഷമോ എലിപ്പെട്ടിയോ പലരും ഉപയോഗിക്കാറുണ്ട്

വീട്ടിൽ പലപ്പോഴും ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് എലികൾ. മുറ്റത്തും മറ്റും തുരക്കുന്ന ആഹാരസാധനങ്ങളും നിത്യോപയോഗ സാധനങ്ങളുമെല്ലാം കരണ്ട് നശിപ്പിക്കുന്ന എലികളെ തുരത്താൻ എലിവിഷമോ എലിപ്പെട്ടിയോ പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ അതിൽ പൂർണ്ണമായും വിജയിക്കാറില്ല. എന്നാൽ, എലിയെ തുരത്താൻ ഒരു പുതിയ വഴി അറിയാം.

READ ALSO: സ്കൂട്ടറിൽ മറ്റൊരു യുവതി, റോഡ് ക്യാമറ ചിത്രത്തിലെ കുടുംബകലഹത്തിൽ എംവിഡി
നമ്മുടെ വീട്ടിലും അടുക്കളയിലുമുള്ള സാധനങ്ങള്‍ മതി ഈ മരുന്ന് തയ്യാറാക്കാൻ. വീട്ടിൽ നിത്യവും ഉപയോഗിക്കുന്ന ടൂത്ത് പേസ്‌റ്റ്, പഞ്ചസാര, മൈദ എന്നിവയ്ക്കൊപ്പം ഒരു ഒരു പാരസെറ്റമോള്‍ ഗുളിക കൂടി എടുക്കുക. പാരസെറ്റമോള്‍ ഗുളിക നന്നായി പൊടിച്ചത്തിനു ശേഷം പഞ്ചസാരയും മൈദയും ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് ഒരല്‍പ്പം പേസ്റ്റ് കലര്‍ത്തി കുറച്ച്‌ വെള്ളംചേര്‍ത്ത് കുഴയ്‌ക്കുക. എന്നിട്ട് ഉരുളകളാക്കി എലിശല്യമുള്ള ഭാഗത്ത് വയ്‌ക്കണം. ഇത് കഴിച്ചാല്‍ എലിശല്യം ഒഴിയുമെന്ന് ഉറപ്പ്.

വീട്ടിലെ വളര്‍ത്തുമൃഗങ്ങളോ കുട്ടികളോ ഒരിക്കലും ഈ ഉരുളകള്‍ എടുക്കാന്‍ പാടില്ല. ഇത് അവയ്‌ക്കും അപകടമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button