തിരുവനന്തപുരം: കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദനയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന വന്‍ വിവാദമാകുന്നു. വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്നും ആക്രമണമുണ്ടായപ്പോള്‍ ഭയന്നുപോയെന്നുമാണ് മന്ത്രിയുടെ വാക്കുകള്‍. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Read Also: ഗോ ഫസ്റ്റിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു, മെയ് 19 വരെയുള്ള സർവീസുകൾ റദ്ദ് ചെയ്തു
‘ഈ മോള്‍ ഒരു ഹൗസ് സര്‍ജനാണ്. അത്ര എക്സ്പീരിയന്‍സ്ഡ് അല്ല. ആക്രമണത്തില്‍ ഭയന്നുപോയിട്ടുണ്ടാകാമെന്നാണ് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞത്’. ഇതായിരുന്നു വീണാ ജോര്‍ജിന്റെ പ്രസ്താവന.
അതേസമയം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments