സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മെയ് 19 വരെയുള്ള സർവീസുകൾ റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്. മുൻപ് മെയ് 12 വരെയുള്ള എല്ലാ സർവീസുകളും റദ്ദ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. അപ്രതീക്ഷിതമായി ഫ്ലൈറ്റുകൾ റദ്ദാക്കിയതിനെ തുടർന്ന് ഗോ ഫസ്റ്റ് യാത്രക്കാരോട് ക്ഷമ ചോദിച്ചിട്ടുണ്ട്. നിലവിൽ, ഗോ ഫസ്റ്റിലെ ടിക്കറ്റ് ബുക്കിംഗും, ടിക്കറ്റ് വിൽപ്പനയും നിർത്തിവച്ചിരിക്കുകയാണ്.
ഫ്ലൈറ്റുകൾ റദ്ദ് ചെയ്തതിനാൽ യാത്ര തടസ്സം നേരിട്ട മുഴുവൻ ആളുകൾക്കും റീഫണ്ട് നൽകുമെന്ന് ഗോ ഫസ്റ്റ് അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ മെയ് 3 മുതൽ മൂന്ന് ദിവസം ദിവസത്തേക്ക് മാത്രമായിരുന്നു വിമാന സർവീസുകൾ നിർത്തിവച്ചിരുന്നത്. പിന്നീട് മെയ് 9 വരെയും, മെയ് 12 വരെയുമുള്ള സർവീസുകൾ റദ്ദ് ചെയ്യുകയായിരുന്നു. നിലവിൽ, വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഗോ ഫസ്റ്റ് നേരിടുന്നത്.
Also Read: ‘എക്സ്സ്‌പീരിയൻസ്ഡ് ആയിട്ട് വന്നാൽ പോരായിരുന്നോ മന്ത്രിയാകാൻ?’: വീണ ജോർജിന് നേരെ രൂക്ഷ വിമർശനം
അപ്രതീക്ഷിതമായി വരുത്തിയ മാറ്റങ്ങളെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഗോ ഫസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, മുഴുവൻ യാത്രക്കാർക്കും ഉടൻ തന്നെ റീഫണ്ട് തുക നൽകാൻ ഡിജിസിഎ ആവശ്യപ്പെട്ടു.
Post Your Comments