ഡൽഹി: ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കവിഷയത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രാഷ്ട്രീയം എന്നും രാഷ്ട്രീയമാണെന്നും മറ്റ് രാജ്യങ്ങൾ ഇന്ത്യയെ എല്ലായിപ്പോഴും പിന്തുണയ്ക്കണമെന്ന് ഉറപ്പില്ലെന്നും ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ, മാലദ്വീപ് മന്ത്രിമാർ അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായത്.
‘രാഷ്ട്രീയം രാഷ്ട്രീയമാണ്. എല്ലാ രാജ്യങ്ങളും, എല്ലാ ദിവസവും, എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കുമെന്നോ ഞങ്ങളോട് യോജിക്കുമെന്നോ എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല. കഴിഞ്ഞ 10 വർഷമായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തുടർന്ന് പോവുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ, അത് മറ്റ് രാജ്യങ്ങളുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമാണ്. ഇത്തരമൊരു തന്ത്രം രാഷ്ട്രീയം മാറുന്നതോടെ വിദേശരാജ്യത്തെ ജനങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് നല്ല വികാരങ്ങൾ ഉണ്ട്. അവർ ഞങ്ങളുമായി ആരോഗ്യകരമായ ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കും,’ ,’ എസ് ജയശങ്കർ വ്യക്തമാക്കി.
Post Your Comments