Latest NewsKeralaNews

മയക്കു മരുന്ന് കഴിച്ച് പരിചയമില്ലാത്ത, അടിതട അറിയാത്തവര്‍ ഇനി മുതല്‍ ഡോക്ടര്‍മാരായി സേവനം നടത്താന്‍ പാടില്ല

മന്ത്രി വീണാ ജോര്‍ജിന്റെ വിവാദ പ്രസ്താവനയ്ക്ക് എതിരെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി

ആലപ്പുഴ: കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദനയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന വന്‍ വിവാദമാകുന്നു. വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്നും ആക്രമണമുണ്ടായപ്പോള്‍ ഭയന്നുപോയെന്നുമാണ് മന്ത്രിയുടെ വാക്കുകള്‍. ഇതിനെതിരെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത് വന്നു.

Read Also: ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും, ഡോക്ടറുടെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തും: മുഖ്യമന്ത്രി

മയക്കു മരുന്ന് കഴിച്ച് പരിചയമില്ലാത്ത, അടിതട പരിചയമില്ലാത്തവര്‍ ഇനി മുതല്‍ കേരളത്തില്‍ ഡോക്ടര്‍മാരായി സേവനം നടത്താന്‍ പാടില്ല എന്നാണ് മന്ത്രിയുടെ പക്ഷമെന്ന് അദ്ദേഹം വിമര്‍ശിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി വീണാ ജോര്‍ജിന് എതിരെ അദ്ദേഹം രംഗത്ത് വന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘മയക്കു മരുന്ന് കഴിച്ച് പരിചയമില്ലാത്ത, അടിതട പരിചയമില്ലാത്തവര്‍ ഇനി മുതല്‍ കേരളത്തില്‍ ഡോക്ടര്‍മാരായി സേവനം നടത്താന്‍ പാടില്ല എന്നാണ് മന്ത്രിയുടെ പക്ഷം. സര്‍ക്കാരിന്റെ പിടിപ്പുകേടില്‍ ജീവിതം പൊലിഞ്ഞു പോയ ഡോ. വന്ദനയെ മരണത്തിലും സര്‍ക്കാര്‍ അവഹേളിക്കുകയും അപമാനിക്കുകയും ആണ്. മാപ്പ് പ്രിയപ്പെട്ട സഹോദരി. പൗരന്റെ ജീവന്‍ സംരക്ഷിക്കാന്‍ ബാധ്യത ഉള്ള ഒരു ഭരണകൂടം ഇല്ലാത്ത നാട്ടിലാണ് നാം ജീവിക്കുന്നത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button