തിരുവനന്തപുരം: കര്‍ണാടകയില്‍ ജയിച്ചാലും തോറ്റാലും ബിജെപിക്ക് ഭരണം ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസ് ജയിച്ചാലും തോറ്റാലും അവരുടെ എംഎല്‍എമാരെ ബിജെപി ലേലം വിളിച്ച് വാങ്ങിക്കുമെന്നും നേര്‍വര വ്യത്യാസമില്ലാത്തതു കൊണ്ടാണ് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ പുറത്ത് വരുമ്പോള്‍ സംസ്ഥാനത്തുണ്ടാവുക തൂക്കുമന്ത്രിസഭയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. നാല് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ മൂന്നിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സൂചനയാണുള്ളത്.
മതം മാറ്റകേന്ദ്രത്തിൽ നിന്ന് വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി രക്ഷപ്പെട്ട പെൺകുട്ടി: ബിന്ദുവിന്റെ കുറിപ്പ്
എന്നാൽ, ബിജെപിയ്‌ക്ക് മുൻതൂക്കം പ്രവചിച്ച് സുവർണ- ജൻകി ബാത്ത്, ന്യൂസ് നാഷൻ സിജിഎസ് എന്നിവയുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി 94 മുതൽ 117വരെ സീറ്റുകൾ നേടുമെന്ന് സുവർണ- ജൻകി ബാത്ത് പറയുന്നു. കോൺഗ്രസ് 97 മുതൽ 106 വരെ സീറ്റുകൾ നേടുമെന്നും 14 – 24 സീറ്റുകൾ ജെഡിഎസ് നേടുമെന്നും ഫലങ്ങള്‍ പറയുന്നു.
Post Your Comments