കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സഹിക്കാന്‍ കഴിയാത്ത സംഭവമാണ്. 23 വയസ് മാത്രമുള്ള ഒരു പെണ്‍കുട്ടിക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പൊലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
വളരെ ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ് ഈ സംഭവം. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് കിട്ടിയ വിവരം. ഇത്തരം കാര്യങ്ങളില്‍ പൊലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമായിരുന്നു. സംഭവം നടന്ന ശേഷം മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ട് കാര്യമില്ല. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് മന്ത്രിമാര്‍ കൂടിയാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു. പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കുത്തിയത്. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടർ കൊല്ലപ്പെട്ടത്.
അഞ്ചോളം കുത്തുകൾ വന്ദനക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.
Post Your Comments