KeralaLatest NewsNews

പ്രതിയെ ചികിത്സിക്കുമ്പോള്‍ പൊലീസുകാര്‍ കൂടെ ഉണ്ടാകരുതെന്ന് കോടതി നിര്‍ദ്ദേശം ഉണ്ട്: ഡിവൈഎഫ്‌ഐ

യുവഡോക്ടറുടെ കൊല, പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ല

കൊല്ലം: കൊട്ടാരക്കരയിയില്‍ യുവഡോക്ടര്‍ കൊല്ലപ്പെട്ടത് അതിദാരുണമായ സംഭവമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ രംഗത്ത്. ‘ഇത്തരം ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പ്രതിയെ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോള്‍ പൊലീസുകാര്‍ അടുത്ത് ഉണ്ടാകരുതെന്നാണ് കോടതി നിര്‍ദ്ദേശം. പ്രതിക്ക് ആയുധം എങ്ങനെ ലഭിച്ചു എന്നതില്‍ ഉള്‍പ്പടെ വിശദമായ അന്വേഷണം വേണം’, ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Read Also: ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നുവെന്ന് ആരോഗ്യ മന്ത്രി; ഡോക്ടര്‍മാർ കരാട്ടെ പഠിക്കട്ടെയെന്ന് സതീശന്‍

പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കൊലപാതകം നടത്തിയത്. നിലത്തുവീണ വന്ദനയെ തുടരെ പ്രതി കുത്തുകയായിരുന്നു. ചികിത്സയ്ക്ക് ബന്ധുവിനൊപ്പം എത്തിയ ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വന്ദന ദാസ് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button