സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടമെടുത്ത തുക തിരിച്ചടയ്ക്കാൻ ശ്രീലങ്കയ്ക്ക് സാവകാശം നൽകി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 100 കോടി ഡോളറിന്റെ വായ്പ കാലാവധി ഒരു വർഷത്തേക്കാണ് ഇന്ത്യ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് ഇന്ത്യ എത്തിയത്. 2024 മാർച്ച് വരെയാണ് ശ്രീലങ്കയ്ക്ക് വായ്പ തിരിച്ചടക്കാനുള്ള സമയപരിധി നൽകുക. ഇത് സംബന്ധിച്ച വിവരങ്ങൾ ശ്രീലങ്കയുടെ ഡെപ്യൂട്ടി ട്രഷറി സെക്രട്ടറി പ്രിയന്ത രത്നായകെ അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ മാസത്തോടെ ശ്രീലങ്കയുടെ പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമായിട്ടുണ്ട്. മാർച്ചിലെ 50.3 ശതമാനത്തിൽ നിന്നും 35.3 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞിരിക്കുന്നത്. കൂടാതെ, കൊളംബോ ഉപഭോക്തൃവില സൂചികയിൽ ഭക്ഷ്യ പണപ്പെരുപ്പം മാർച്ചിലെ 47.6 ശതമാനത്തിൽ നിന്നും ഏപ്രിലിൽ 30.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ശ്രീലങ്കയ്ക്ക് 400 കോടി ഡോളറിന്റെ അടിയന്തര സഹായമാണ് ഇന്ത്യ നൽകിയത്.
Post Your Comments