ലഖ്നൗ: ബിജെപി നേതാവിന്റെ ഭര്‍ത്താവിനെ ക്രൂരമായി തല്ലിച്ചതച്ച് എംഎല്‍എ. ഉത്തര്‍പ്രദേശിലെ സമാജ്വാദി എംഎല്‍എ രാകേഷ് പ്രതാപ് സിങാണ് ബിജെപി നേതാവ് രശ്മി സിങിന്റെ ഭര്‍ത്താവ് ദീപക് സിങിനെ ക്രൂരമായി മര്‍ദിച്ചത്. അമേഠി ജില്ലയിലെ ഗൗരിഗഞ്ച് കോട് വാലി പൊലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. മര്‍ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.
READ ALSO:ഗോ ഫസ്റ്റിന് ആശ്വാസ നടപടിയുമായി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ, പാപ്പർ ഹർജി അംഗീകരിച്ചു
പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് എംഎല്‍എ ദീപക് സിങിനെ മര്‍ദിച്ചത്. ഈ അക്രമികളെ തടയാന്‍ പൊലീസ് പാടുപെടുന്നതും വീഡിയോയില്‍ കാണാം. സ്റ്റേഷനില്‍ ഒരു പ്രതിഷേധപരിപാടിയില്‍ ഇരിക്കുകയായിരുന്ന തന്നെ ഇയാള്‍ അസഭ്യം പറഞ്ഞതാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്ന് എംഎല്‍എ പറഞ്ഞു.
Post Your Comments