KeralaLatest NewsNews

ന്യായീകരണ സിംഹങ്ങളുടെ 916 വെളുപ്പിക്കല്‍ ക്യാപ്സ്യൂളുകളുമായി വീണാ മാഡത്തെ വെളുപ്പിച്ചു തുടങ്ങി: അഞ്ജു പാര്‍വതി

ആസാമി തീയിട്ടാനന്ദ തിരുവടികളുടെയും അന്തം കുഴലൂത്തുകാരുടെയും വീണാ വെളുപ്പിക്കല്‍കാരോട് ഒരേ ഒരുചോദ്യം,യുവഡോക്ടര്‍ക്ക് ഗുരുതര പരിക്കേറ്റപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ എന്ത് കൊണ്ട് നമ്പര്‍ 1 മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയില്ല? അതിന് കിംസ് ആശുപത്രി തന്നെ വേണ്ടി വന്നു: അഞ്ജു പാര്‍വതിയുടെ വൈറല്‍ കുറിപ്പ്

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദനയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനയെ വെളുപ്പിക്കാനായി അന്തംകമ്മികള്‍ ഇറങ്ങിയെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി പ്രഭീഷ്. എന്തൊക്കെയായാലും ആ മോള്‍ക്ക് എക്സ്പീരിയന്‍സ് കുറവ് ആണെന്ന പ്രസ്താവന അപക്വം തന്നെയാണെന്ന് അഞ്ജു തന്റെ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി.

Read Also: പരിശോധന സമയത്ത് പോലീസ് വേണ്ടെന്നല്ല ആ ഉത്തരവ്; ഡി.വൈ.എഫ്.ഐയെ തള്ളി നിയമ പോരാട്ടം നടത്തിയ ഡോക്ടർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ന്യായീകരണ സിംഹങ്ങളുടെ 916 വെളുപ്പിക്കല്‍ ക്യാപ്‌സ്യൂളുകളുമായി വെട്ടുക്കിളി വെട്ടേഷും അന്തേഷും ഒക്കെ ആളുകളുടെ വിമര്‍ശന പോസ്റ്റുകള്‍ക്ക് കീഴേ വന്നു തുടങ്ങി. എത്രയൊക്കെ വെളുപ്പിക്കാന്‍ ശ്രമിച്ചാലും ശ്രീമതി വീണാ ജോര്‍ജിന്റെ നാവില്‍ നിന്നും വീണ ‘ ആ മോള്‍ക്ക് എക്‌സ്പീരിയന്‍സ് കുറവ് ആണെന്ന പ്രസ്താവന അപക്വം തന്നെയാണ്. കാരണം പത്രക്കാരുടെ മുന്നില്‍ എന്ത് പറയണം എന്ത് പറയേണ്ട എന്ന് situation നോക്കി വേണം ഒരു വകുപ്പ് മന്ത്രി പറയേണ്ടത് എന്ന് പോലും അവര്‍ക്ക് അറിയില്ലെന്നുണ്ടോ? ഏറ്റവും പക്വതയോടെ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ടിയിരുന്നത് അവരുടെ ബാധ്യത ആണ്. കാരണം രക്തസാക്ഷിയായത് ഒരു യുവ ഡോക്ടര്‍ ആണ്. സംഭവം നടന്നത് ജില്ലാ താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്ക് ഇടയിലും. ഇവിടെ ഭയമോ എക്‌സ്പീരിയന്‍സോ ഒന്നുമല്ല വിഷയം’.

‘ഡോ. വന്ദന ഭയന്നത് കൊണ്ടോ എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നത് കൊണ്ടോ ആണോ ആ കൊലപാതകം നടന്നത്? അല്ല; ഒരു അക്രമിയെ വേണ്ട രീതിയില്‍ കീഴ്‌പ്പെടുത്താന്‍ കഴിയാത്ത പോലീസുകാരുടെ നിഷ്‌ക്രിയത്വം കൊണ്ടല്ലേ ആ ദാരുണ സംഭവം ഉണ്ടായത്? ഇപ്പറയുന്ന എക്‌സ്പീരിയന്‍സ് ( അക്രമികളെ കീഴ്‌പ്പെടുത്താന്‍ ഉള്ളത് ) പോലീസുകാര്‍ക്ക് ബാധകമല്ലേ? എയ്ഡ് പോസ്റ്റ് ഒക്കെയുള്ള താലൂക്ക് ആശുപത്രിയെന്ന് അവര്‍ തന്നെ പറയുന്നു. എങ്കില്‍ ആ aid പോസ്റ്റിലെ പോലീസുകാര്‍ എവിടെ? ഡ്രസ്സിംഗ് റൂമില്‍ ഒരാക്രമണം നടക്കുമ്പോള്‍ ആദ്യം ഓടി എത്തേണ്ടത് അവരല്ലേ? എന്നിട്ട് അവരൊക്കെ എവിടെ?’

‘ഇനി മറ്റൊന്ന് കൂടി. നമ്പര്‍ 1 ആരോഗ്യ കേരളത്തിലെ യുവഡോക്ടര്‍ക്ക് ഗുരുതര പരിക്ക് ഏല്ക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ എന്ത് കൊണ്ട് നമ്പര്‍ 1 മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയില്ല? അതിന് കിംസ് എന്ന സ്വകാര്യ ആശുപത്രി വേണ്ടി വന്നു. അങ്ങനെ എങ്കില്‍ നമ്പര്‍ 1 ആരോഗ്യ കേരളം എന്നത് വെറും പാഴ് വാക്കാണെന്ന് തെളിയുക അല്ലേ? ശരിക്കും ഇത്തരം ഒരു ദാരുണ സംഭവത്തില്‍ ന്യായീകരണ രാഷ്ട്രീയം കലക്കി വഷളാക്കുന്നത് ഭരണപക്ഷം തന്നെയാണ്. താനൂരില്‍ പിഞ്ച് കുഞ്ഞുങ്ങളടക്കം 22 പേര്‍ മരണപ്പെട്ടിട്ട് അതില്‍ ഭരണ മേലാളന്മാരുടെ ഭാഗത്ത് നിന്നും ബോട്ടുടമയ്ക്ക് കിട്ടിയ രാഷ്ട്രീയ സ്വാധീനത്തെയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെയും പകല്‍ വെളിച്ചം പോലെ തെളിഞ്ഞിട്ടും അവിടെ വരെ ക്യാപ്‌സ്യൂള്‍ വിതറി വെളുപ്പിക്കാന്‍ നോക്കുന്ന വൃത്തികെട്ട വെട്ടുക്കിളി കൂട്ടങ്ങള്‍ക്ക് എന്ത് നീതിബോധവും മനസാക്ഷിയും ഉണ്ടാവാനാണ്? ഈ ദാരുണ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് കീഴേ രാവിലെ മുഴുവന്‍ റിമാന്റ് പ്രതികള്‍ക്ക് വിലങ്ങ് വേണ്ടെന്ന പത്രകട്ടിംഗുകള്‍ ഒട്ടിച്ച് ആത്മരതി അടഞ്ഞ കൂട്ടര്‍ ഇപ്പോള്‍ ആസാമി തീയിട്ടാനന്ദ തിരുവടികളുടെയും അന്തം കുഴലൂത്തുകാരുടെയും വീണാ വെളുപ്പിക്കല്‍ ക്യാപ്‌സ്യൂളുകളുമായി രംഗത്തുണ്ട്. കഷ്ടം! നിരപരാധികളുടെ ശവങ്ങള്‍ക്ക് മീതേ ചവിട്ടി നിന്ന് ആര്‍ത്തട്ടഹസിക്കുന്ന പ്രത്യയശാസ്ത്രം ഹാ കഷ്ടം!’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button