KeralaLatest NewsNews

യുവതിയോട് അപമര്യാദയായി പെരുമാറി ടിടിഇ: സംഭവം കേരളത്തില്‍

മകള്‍ ഒറ്റയ്ക്കാണ് ഒന്ന് നോക്കണേ എന്ന് യുവതിയുടെ പിതാവ് ടിടിഇയോട് അഭ്യര്‍ത്ഥിച്ചു

കോട്ടയം: ട്രെയിനില്‍വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിധീഷ് (35) ആണ് അറസ്റ്റിലായത്. നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലാണ് സംഭവം.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് നിലമ്പൂരില്‍ നിന്ന് രാജ്യറാണി എക്സ്പ്രസ് പുറപ്പെട്ടത്. നിലമ്പൂരില്‍ നിന്ന് പിതാവിനൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ യുവതി ഒറ്റയ്ക്കാണ് ട്രെയിനില്‍ കയറിയത്. മകള്‍ ഒറ്റയ്ക്കാണെന്നും ഒന്ന് നോക്കണേ എന്നും ട്രെയിനില്‍ കയറ്റിവിടുന്നതിനിടെ യുവതിയുടെ പിതാവ് ടിടിഇയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുശേഷം പരിചയം സ്ഥാപിച്ച് ഇയാള്‍ അതിക്രമം കാട്ടിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

Read Also: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു

നിലമ്പൂര്‍ പിന്നിട്ട് ആലുവയിലെത്തിയപ്പോള്‍ ടിടിഇ യുവതിയുടെ അടുത്തെത്തുകയും അശ്‌ളീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയോട് മറ്റൊരു കമ്പാര്‍ട്ട്മെന്റിലേയ്ക്ക് മാറണമെന്ന് നിധീഷ് ആവശ്യപ്പെട്ടു. ഇത് യുവതി നിരസിച്ചതോടെ ഇയാള്‍ ബലപ്രയോഗം നടത്തി. പിന്നാലെ യുവതി തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലും റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്കും ഫോണില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു.

കോട്ടയം റെയില്‍വേ പൊലീസാണ് ഇയാളെ പിടികൂടിയത്. ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിനോട് തിരുവനന്തപുരം റെയില്‍വേ സൂപ്രണ്ട് നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button