ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന് തെഹ്രീക് ഇന്‍സാഫ് (പി ടി ഐ) ചെയര്‍മാനുമായ ഇമ്രാന് ഖാന് അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read Also: ഒടുവിൽ പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് ലിങ്ക്ഡ്ഇൻ, നിരവധി ജീവനക്കാർ പുറത്തേക്ക്
തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം കേസുകളില്‍ ജാമ്യം തേടിയാണ് മുന്‍ പ്രധാനമന്ത്രി കോടതിയിലെത്തിയത്. ഇമ്രാന് ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ പിടിഐ അഭിഭാഷകന് ഫൈസല്‍ ചൗധരി സ്ഥിരീകരിച്ചു.
ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇസ്ലാമാബാദില് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ ഫണ്ട് കേസില്‍ ഇമ്രാന് ഖാനെ ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി ടിഐയ്ക്ക് വേണ്ടി വിദേശത്തു നിന്ന് കൃത്യമായ രേഖകളില്ലാതെ അനധികൃതമായി പണം സ്വീകരിച്ചെന്നാണ് ആരോപണം.
Post Your Comments